Sorry, you need to enable JavaScript to visit this website.

അവയവങ്ങള്‍ എടുത്ത ശേഷമായിരിക്കും  ഇനി ബ്രിട്ടനില്‍  മൃതദേഹം  വിട്ടു തരിക

ലണ്ടന്‍-ബ്രിട്ടനില്‍ അവയവദാനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാക്‌സ് ആന്‍ഡ് കെയ് റാസ് നിയമം പ്രാബല്യത്തില്‍. ഈ നിയമപ്രകാരം യു.കെയയില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും സ്വാഭാവികമായി അവയവ ദാതാവായി മാറുകയാണ്. അതായത് മരണം സംഭവിച്ചവരുടെ മൃതദേഹം അവയവങ്ങള്‍ എടുത്ത ശേഷമായിരിക്കും വിട്ടു തരിക. അവയവ ദാനത്തിനു സമ്മതമല്ലെങ്കില്‍ രോഗമായി കിടക്കുന്നവര്‍ മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്യരുതെന്ന് നേരത്തെ പ്രത്യേകം എഴുതി അപേക്ഷ സമര്‍പ്പിക്കേണ്ടി വരും. അല്ലാത്തവരുടെ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ പ്രത്യേക അനുവാദമില്ലാതെ നീക്കം ചെയ്യുകയും ചെയ്യും. നിരവധി പേരുടെ ജീവന്‍ തിരിച്ചുപിടിക്കാനായാണ്  ഈ തീരുമാനം നടപ്പാക്കുന്നത്. ഇതുവഴി 2023 ഓടെ യു.കെയില്‍  പ്രതിവര്‍ഷം അധികമായി 700 ട്രാന്‍സ്പ്ലാന്‍ഡുകളെങ്കിലും നിര്‍വഹിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 10 വയസുള്ള കെയ് റാ ബാള്‍ എന്ന കുട്ടി മരിക്കുകയും ആ കുട്ടിയുടെ അവയവങ്ങള്‍ ഉപയോഗിച്ച് 9 കാരനായ മാക്‌സ് ജോണ്‍സണ്‍ എന്ന കുട്ടിയുടേയും മറ്റ് മൂന്നു പേരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്ത സംഭവത്തെ ഓര്‍മ്മിപ്പിക്കാനാണ് മാക്‌സ് ആന്‍ഡ് കെയ് റാസ് ലോ എന്നു പേരിട്ടിരിക്കുന്നത് 2017ല്‍ നടന്ന അപകടത്തില്‍ കെയ്‌റ മരിച്ചതിനെ തുടര്‍ന്ന് അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് സമ്മതിക്കുകയായിരുന്നു. കോവിഡ് വിഷയം നിലനില്‍ക്കുന്നതിനാല്‍ നിയമം ഇപ്പോള്‍ പൂര്‍ണ്ണമായി നടപ്പാക്കുക ബുദ്ധിമുട്ടാണ്. 
 

Latest News