ട്രാഫിക് പിഴകള്‍ 50 ശതമാനം വരെ കുറച്ച് അബുദാബി

 

അബുദാബി- ട്രാഫിക് പിഴകളില്‍ മൂന്ന് തരം ഇളവുകള്‍ പ്രഖ്യാപിച്ച് അബുദാബി പോലീസ്. 50, 35, 25 ശതമാനം എന്നീ തോതിലാണ് കുറക്കുന്നത്. 50 ശതമാനം ഇളവ് ജൂണ്‍ 22 വരെയാണ് ലഭ്യമാകുക. നിയമ ലംഘനം നടത്തി 60 ദിവസത്തിനകം പണമടക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ് 35 ശതമാനം ഇളവിന് അര്‍ഹത. പിഴയുടെ 25 ശതമാനം ഒഴിവാക്കുന്നതിന്റെ സാധുത ഈ വര്‍ഷം അവസാനം വരെ നിലനില്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഈ വര്‍ഷത്തിനുള്ളില്‍ പിഴയടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും.

 

Latest News