ഗള്‍ഫില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; ഗുരുതര നിലയിലുള്ളവരും കൂടുതല്‍

റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറില്‍ 1,554 പേര്‍ക്കും കുവൈത്തില്‍ 1,041 പേര്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചു. കുവൈത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 18,609 ആയിട്ടുണ്ട്. കുവൈത്തില്‍ അഞ്ചു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 129 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ 181 കൊറോണ രോഗികളുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ 320 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കുവൈത്തില്‍ അസുഖം ഭേദമായ കൊറോണ രോഗികളുടെ എണ്ണം 5,205 ആയി ഉയര്‍ന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38,651 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ 1,554 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. ഒരു കൊറോണ രോഗി കൂടി മരിച്ചതോടെ ഖത്തറില്‍ കൊറോണ മരണങ്ങള്‍ 17 ആയി. രാജ്യത്ത് 688 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഖത്തറില്‍ ഇതുവരെ 7,288 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്. ഖത്തറില്‍ 171 കൊറോണ ബാധിതരുടെ നില ഗുരുതരമാണ്.
യു.എ.ഇയില്‍ 894 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നാലു കൊറോണ രോഗികള്‍ മരിച്ചു. 946 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 237 ആയി ഉയര്‍ന്നിട്ടുണ്ട്. കൊറോണ ബാധിതരുടെ ആകെ എണ്ണം 26,898 ആയി ഉയര്‍ന്നു.
ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 327 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 6,370 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ഒമാനികളും 222 പേര്‍ വിദേശികളുമാണ്. രാജ്യത്ത് ഇതുവരെ 1,821 കൊറോണ ബാധിതരുടെ അസുഖം ഭേദമായിട്ടുണ്ട്. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ രോഗികള്‍ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 30 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ 31 കൊറോണ രോഗികളുടെ നില ഗുരുതരമാണ്.
ബഹ്‌റൈനില്‍ പുതുതായി 151 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഇതുവരെ ആകെ 8,039 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളില്‍ ഒമ്പതു പേരുടെ നില ഗുരുതരമാണ്. 3,715 പേരുടെ അസുഖം ഭേദമായി. 12 പേര്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ ബഹ്‌റൈനില്‍ കൊറോണ രോഗികള്‍ ആരും മരണപ്പെട്ടിട്ടില്ല.

 

Tags

Latest News