ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്ന അഞ്ച് പ്രവാസികള്‍ മുങ്ങി

തലശ്ശേരി- വിദേശത്തുനിന്നെത്തി നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ പെയ്ഡ് ക്വാറന്റൈനിലായിരുന്ന അഞ്ചംഗ സംഘം മുങ്ങി. പാനൂര്‍ സ്വദേശികളായ ഇവര്‍ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കടന്നുകളഞ്ഞതെന്നു കരുതുന്നു. ഇതിനു ശേഷമാണ് ഹോട്ടല്‍ അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.
ഈ മാസം പത്തിന് കോലാലംപൂരില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് സംഘമെത്തിയത്.
ഇരുപതിനടുത്ത പ്രായമുള്ള യുവാക്കളാണ് നാലു പേരും. കൂട്ടത്തില്‍ ഒരു പതിമൂന്നുകാരനുമുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണകേന്ദ്രത്തിലായിരുന്നു ആദ്യം. അവിടെ സൗകര്യങ്ങള്‍ പോരെന്നു പറഞ്ഞാണ് പെയ്ഡ് ക്വാറന്റൈനിലേക്ക് മാറിയത്. അടിയന്തരമായി ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ക്വാറന്റൈനിലാക്കാന്‍ കലക്ടര്‍ ജില്ലാ ടി.വി സുഭാഷ് പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News