അച്ഛന്‍ നല്‍കിയ സമ്മാനങ്ങള്‍; പ്രിയങ്കയുടെ ട്വീറ്റും ഫോട്ടോയും വൈറലായി

ന്യുദല്‍ഹി- പിതാവ് രാജീവ് ഗാന്ധിയോടൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിങ്ങളോട് ദയ കാണിച്ചില്ലെങ്കിലും അവരോട് ദയ കാണിക്കുക, മുന്നിലുള്ള ആകാശം ഇരുണ്ടാതാണെങ്കിലും യാത്ര തുടരുക, മനസ്സ് ശക്തമാക്കി അതില്‍ സ്‌നേഹം നിറക്കുക.. ഇതൊക്കയാണ് പിതാവില്‍നിന്നുള്ള സമ്മാനങ്ങളെന്ന് പ്രിയങ്ക ട്വീറ്റില്‍ അനുസ്മരിച്ചു.

ജനങ്ങള്‍ക്കിടയിലുള്ള പ്രിയങ്കയുടെ കൂടുതല്‍ ഫോട്ടോകള്‍ പോസറ്റ് ചെയ്തും ആശംസ നേര്‍ന്നും നിരവധി പേരാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.

മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനത്തിലാണ് പ്രിയങ്കയുടെ അനുസ്മരണം. 

​ദേശാഭിമാനിയും വിശാലഹൃദയനും നിസ്വാർഥനുമായ പിതാവി​​​ന്‍റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന്​ രാഹുൽ ഗാന്ധി അനുസ്​മരണ സന്ദേശത്തിൽ പറഞ്ഞു. 

Latest News