പിഎം കെയറിനെതിരെ ട്വീറ്റ്; സോണിയാ ഗാന്ധിക്ക് എതിരെ കേസെടുത്തു

ബംഗളുരു- പ്രധാനമന്ത്രിയുടെ പിഎം കെയറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ട്വീറ്റിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് എതിരെ കേസ്.ശിവമോഗയിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സോണിയയെകൂടാതെ ചില കോണ്‍ഗ്രസ് നേതാക്കളെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ കെ വി പ്രവീണ്‍കുമാര്‍ എന്നയാളാണ് പരാതിക്കാരന്‍. മെയ് 11ന് കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാണ് ആരോപണം.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നത് തലസ്ഥാനത്ത് നിന്നാണെന്നും അതുകൊണ്ട് തന്നെ സോണിയാഗാന്ധിക്ക് ഉത്തരവാദിത്തമുണ്ടെന്നും സോണിയ പ്രധാനമന്ത്രിക്ക് എതിരെ ട്വീറ്റുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.ഐപിസി 153,505 എന്നി വകുപ്പുകളാണ് സോണിയക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Latest News