Sorry, you need to enable JavaScript to visit this website.

തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് ലോക്കോയുടെ പരീക്ഷണ ഓട്ടം വിജയം

ന്യൂദല്‍ഹി-ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമുമായി ചേര്‍ന്ന് തദ്ദേശീയമായി ഉല്‍പാദിപ്പിച്ച 12000എച്ച് പി ഇലക്ട്രിക് ലോക്കോയുമായി പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. തിങ്കളാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ശിവപൂറിനും ദീന്‍ദയാല്‍ ഉപാധ്യായ സ്‌റ്റേഷനും ഇടയില്‍ പുതിയ ലോക്കോയുടെ ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കി.ബീഹാറിലെ മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് െ്രെപവറ്റ് ലിമിറ്റഡാണ് ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് തദ്ദേശീയമായി ലോക്കോ നിര്‍മ്മിച്ചത്. ഈ സംയുക്ത സംരംഭത്തില്‍ 76 ശതമാനം ഓഹരി ഫ്രഞ്ച് കമ്പനിയുടേയും 26 ശതമാനം റെയില്‍വേയുടെയുമാണ്.
ഈ ലോക്കോയുടെ നിര്‍മ്മാണത്തോടെ കൂടിയ ശക്തിയുള്ള ലോക്കോ നിര്‍മ്മിക്കുന്ന ലോകത്തിലെ ആറ് രാജ്യങ്ങളിലൊന്നായി ഇന്ത്യ. 2015ല്‍ 25000 കോടി രൂപയുടെ കരാറാണ് ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോം സ്വന്തമാക്കിയത്. ഈ സംരംഭം 10000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും ഇതിനോടകം 2000 കോടിയുടെ നിക്ഷേപം രാജ്യത്ത് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്നുമാണ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റെയില്‍വേ വിശദമാക്കിയത്. കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി സേവനം ലഭ്യമാക്കാന്‍ ഈ ലോക്കോ സഹായകരമാവുമെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.


 

Latest News