കൊണ്ടോട്ടി- ദുബായിൽ കോവിഡ് ബാധിച്ച് കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി മരിച്ചു. പുളിക്കൽ കൊട്ടപ്പുറം കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടൻ മൊയ്തീൻകുട്ടിയുടെ മകൻ റഫീഖ് (40)ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പതിനഞ്ച് ദിവസമായി ദുബായി എൻ.എം.സി റോയൽ ആശുപത്രിയിൽ വെന്റിലേറ്റ റിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു.മാതാവ്: റുഖിയ്യ.ഭാര്യ:സിജിന.മക്കൾ: ഇർഫാർ,ലിയ.സഹോദരങ്ങൾ: ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്






