കേരളത്തില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട്-7, മലപ്പുറം-4, കണ്ണൂര്‍-3, പത്തനംതിട്ട, തിരുവനന്തപുരം,തൃശ്ശൂര്‍- രണ്ട് പേര്‍ക്ക് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ-ഒരാള്‍ക്ക് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി.  പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും.

 

Latest News