ഔദ പദ്ധതി വഴി ഫിലിപ്പിനോകളും അഫ്ഗാനികളും മടങ്ങി; സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് കാത്തിരിപ്പ്

ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ട് വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഫിലിപ്പിനോകള്‍.

റിയാദ് - സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച 'ഔദ' പദ്ധതിയില്‍ ഇതിനകം ഒന്നരലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു. പദ്ധതി വഴി ഫിലിപ്പിനോകളും അഫ്ഗാനികളും സ്വന്തം നാടുകളിലേക്ക് മടങ്ങി.
നിലവില്‍ ഔദയില്‍ രജിസ്റ്റര്‍ ചെയ്യാന്‍  എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ട്.  തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുന്ന രാജ്യങ്ങളിലേക്കു മാത്രമാണ് പദ്ധതിയുടെ ഭാഗമായി പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്.  തിങ്കളാഴ്ച അര്‍ധരാത്രി വരെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അബ്ശിര്‍ വഴി 1,56,034 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/05/20/oudaone.jpg

Latest News