ജയ്പൂര്‍-സോഷ്യല്‍ മീഡിയ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു ഭീഷണിയാണ് വ്യാജ വാര്‍ത്തകളുടെ പ്രചരണം. വാട്ട്‌സപ്പാണ് ഇക്കൂട്ടരുടെ പ്രിയ സങ്കേതം. തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കി അത് സമൂഹ മാധ്യമങ്ങളില്‍ കൂടി വരികയാണ്. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്. അങ്ങനെയൊരു വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ മേധാവിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിയമിച്ചു എന്ന അവകാശപ്പെട്ടുള്ളതാണ് വാര്‍ത്ത. ആരോഗ്യ അടിയന്തിര സാഹചര്യങ്ങളില്‍ ആഗോള പ്രതികരണങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മേധാവിയായി നരേന്ദ്ര മോഡിയെ നിയമിച്ചു എന്നാണ് വാര്‍ത്ത. മെയ് 22 ന് ലോകാരോഗ്യ സംഘടനയുടെ മേധാവിയായി മോഡി അധികാരമേക്കുമെന്നും മോഡി ചൈനയെ റഡാറിന് കീഴില്‍ കൊണ്ടുവരുമെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍, അടുത്ത മേധാവിയ്ക്കായുള്ള തെരഞ്ഞെടുപ്പും നിയമനവും ഒന്നും സംഘടനയില്‍ നടന്നിട്ടില്ല. മാത്രമല്ല, അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ആഗോള സംഘനയായ ലോകാരോഗ്യ സംഘടനയുടെ മേധാവിയാകാന്‍ അനുവദിക്കില്ല.