Sorry, you need to enable JavaScript to visit this website.

 കുറ്റിയാടിയില്‍  അതിഥി തൊഴിലാളികള്‍ പോലീസിനുനേരെ കല്ലെറിഞ്ഞു

നാദാപുരം- നാട്ടില്‍  പോകണമെന്നാവശ്യപ്പെട്ട് കുറ്റിയാടിയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. ഇവരെ നിയന്ത്രിക്കാന്‍ വന്ന പോലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. ബീഹാറുകാരായ തൊഴിലാളികളാണ് സംഘര്‍ഷമുണ്ടാക്കിയത്. നാട്ടിലേക്ക് ഈ മാസം 20നു ശേഷം ട്രെയിനുണ്ടെന്നറിയിച്ചങ്കിലും തൊഴിലാളികള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. പോലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തിവീശി. നാലുപേരെ കസ്റ്റഡിയിലെടുത്തു.
 

Latest News