റിയാദ്- വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിെന്റ ഭാഗമായി സൗദിയില്‍നിന്നുള്ള യാത്രക്കാര്‍ക്കായി റിയാദില്‍നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് 31 ന് ഉച്ചക്ക് 1.30 ന് വിമാനം പുറപ്പെടും. നാട്ടില്‍ പോകാന്‍ അടിയന്തര സാഹചര്യം നേരിടുന്ന ആളുകള്‍ എത്രയും വേഗം എംബസിയുമായി ബന്ധപ്പെടണം.
ടിക്കറ്റ് നിരക്കും മറ്റു വിവരങ്ങളും ഉടന്‍ പുറത്തുവിടും.
മെയ് 23 ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിജയവാഡ വഴി ഹൈദരാബാദിലേക്ക് റിയാദില്‍നിന്ന് പോകുന്ന വിമാന സര്‍വീസ് 22 ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. മെയ് 23 മുതല്‍ അഞ്ച് ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് സൗദി ഗവണ്‍മെന്റ് അറിയിച്ച പശ്ചാത്തലത്തിലാണ് സര്‍വിസ് ഒരു ദിവസം നേരത്തെ ആക്കിയത്.






