ജൂണ്‍ ഒന്ന് മുതല്‍ 200 എസിയില്ലാത്ത ട്രെയിനുകള്‍ സര്‍വീസ് പുന:രാരംഭിക്കും

ന്യൂദല്‍ഹി- രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ ഭാഗികമായി പുന:രാരംഭിക്കുന്നു. എസിയില്ലാത്ത 200 ട്രെയിനുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമേയാണ് ഈ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്.ഈ തീവണ്ടികളുടെ യാത്രകള്‍ക്കായി ഐആര്‍സിടിസി ഇ-ടിക്കറ്റ് ബുക്കിങ്ങും ഉടന്‍ ആരംഭിക്കും.

ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റിങ് വെബ്‌സൈറ്റ് ആയ irctc.co.in  എന്ന വെബ്‌സൈറ്റ് മുഖേനയോ irctc rail connect  എന്ന മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് ബുക്കിങ് നടക്കുകയുള്ളൂ.റെയില്‍വേ സ്‌റ്റേഷന്‍ ബുക്കിങ് കൗണ്ടര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എസി ഇതര ട്രെയിനുകളുടെ റൂട്ടും ഷെഡ്യൂളുകളും ഉടന്‍ അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
 

Latest News