ദമാം- തിരുവനതപുരം നാവായിക്കുളം, കിഴക്കനേല സ്വദേശി കാരവിളയിൽ മുഹമ്മദ് നസീമുദ്ദീൻ (58) ദമാമിൽ നിര്യാതനായി. ഇരുപത്തിയഞ്ച് വർഷമായി പ്രവാസിയായ ഇദ്ദേഹം ദമാമിലെ അനൂദിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. ശ്വാസ തടസ്സം ശക്തമായതോടെ ഇന്ന് ഉച്ചക്ക് ശേഷം ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു. വിദഗ്ദ ചികിത്സ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ നസീറ ബീവി, മകൻ അനീസ് (സൗദി) മകൾ സമീറ നാട്ടിൽ പാര മെഡിക്കൽ വിദ്യാര്ഥിയാണ്.