കൊല്ലം- കൊറോണ ലോക്ക്ഡൗണ്‍ നാലാംഘട്ടം പുരോഗമിക്കുമ്പോള്‍ സര്‍ക്കാര്‍ തുറക്കാന്‍ ഇളവ് നല്‍കിയവയില്‍ ബാര്‍ബര്‍ഷോപ്പുകളുമുണ്ട്. ബുധനാഴ്ച മുതലാണ് ബാര്‍ബര്‍ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. എന്നാല്‍ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാന്‍ എത്തുന്നവര്‍ സ്വന്തം മുടി വീട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്ന നിബന്ധനയാണ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
തലമുടി വെട്ടല്‍,ഷേവിങ് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വൃത്തിയുള്ള ടവ്വല്‍ കൊണ്ടുവരണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പനി,ചുമ,ജലദോഷം എന്നി അസുഖങ്ങള്‍ ഉള്ളവര്‍ ഷോപ്പിലേക്ക് വരാന്‍ പാടില്ലെന്നും സംഘടന ആവശ്യപ്പെട്ടു.വ്യക്തിശുചിത്വം നിര്‍ബന്ധമാണ്. അപരിചിതരായവര്‍ക്ക് സേവനം ലഭിക്കില്ലെന്നും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ഫെഡറേഷന്‍ അറിയിച്ചു.