തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട ,ആലപ്പുഴ,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് പരിശോധനാഫലം പോസിറ്റീവായത്. അതേസമയം ഇന്ന് ഒരാള്‍ക്ക് പോലും കൊറോണയില്‍ നിന്ന് വിമുക്തരാകാന്‍ സാധിച്ചിട്ടില്ല.
രോഗം സ്ഥിരീകരിച്ച നാലുപേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റൊരാള്‍ ഗുജറാത്തില്‍ നിന്നുമെത്തിയവരാണ്. ഇതുവരെ കേരളത്തില്‍ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 142 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്ന് മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.