പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് അമ്മയായി; യുവതിക്ക് 30 വര്‍ഷം ജയില്‍

ലണ്ടന്‍- പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും അമ്മയാകുകയും ചെയ്ത സംഭവത്തില്‍ യുവതിക്ക് 30 മാസം ജയില്‍ ശിക്ഷ. ബാലനാണ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന വാദം കോടതി തള്ളി. ലീ കോര്‍ഡിസ്(20) എന്ന മുന്‍ നഴ്‌സറി ജീവനക്കാരിക്കാണ് ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേട്ട ശേഷം 13 വയസ്സുകാരന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നടത്തിയ അഭിമുഖവും കൂടി കണ്ട  ശേഷമാണ് കോടതി തീര്‍പ്പിലെത്തിയത്.ലീ ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്റെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിയുകയും ചെയ്തു.
നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് സംഭവം. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്.
 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു.   2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചതായി പ്രോസിക്യൂഷന്‍ കണ്ടെത്തി.

 

Latest News