മുംബൈ- ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പോരാടാനുറച്ച് മുംബൈ. നഗരത്തിലെ പ്രമുഖ വ്യാപാര സമുച്ചയങ്ങള്‍ മുതല്‍ വിനോദ, വൈജ്ഞാനിക കേന്ദ്രങ്ങള്‍വരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി വികസിപ്പിസിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍. രോഗികളെ ചികിത്സിക്കാനും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും നിലവിലുള്ള സ്ജ്ജീരണങ്ങള്‍ തികയാതെ വന്നതോടെ നഗരത്തില്‍ ലഭ്യമായ എല്ലാ പ്രധാന ബില്‍ഡിംഗുകളും സര്‍ക്കാര്‍ കോവിഡ് പ്രതിരോധ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. ഒരു ലക്ഷം കിടക്കകള്‍ പുതുതായി സജ്ജീകരിക്കുകയാണ് ലക്ഷം.
'ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെങ്കിലും ജൂൺ വരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏറ്റവും മോശം സാഹചര്യം മുന്നില്‍കണ്ട് ഞങ്ങള്‍ ആസൂത്രണം തുടരുകയാണ്' മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
നഗര ഹൃദയത്തിലെ കുർള കോംപ്ലക്സ് ഇപ്പോള്‍ 5000 പേരെ നിരീക്ഷണത്തിലിരുത്താനും ചികിത്സിക്കാനും വിധം മാറ്റം വരുത്തിയിരിക്കുകയാണ്. നിരവധി ആഗോള നിക്ഷേപ ബാങ്കുകളുടെ ആസ്ഥാനവും രാജ്യത്തെ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ, പോഷ് റെസ്റ്റോറന്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ സ്ഥിതിചെയ്യുന്ന ബാന്ദ്രയിലെ കുർള കോംപ്ലക്സ് മുംബൈയുടെ ഐകണിക് കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ്. ആയിരം വെന്റിലേറ്റര്‍ സൗകര്യത്തോടെയാണ് ഇത് ആശുപത്രിയായി രൂപാന്തരപ്പെടുത്തിയത്. കൂടാതെ, നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ആസ്ഥാനം, മഹാലക്ഷ്മി റേസ്‌കോഴ്‌സ്, മഹിം നേച്ചർ പാർക്ക്, നെസ്കോ മൈതാനം, നെഹ്‌റു സയൻസ് സെന്റർ, നെഹ്‌റു പ്ലാനറ്റോറിയം എന്നിവയും ഇപ്പോള്‍ കോവിഡ് കേന്ദ്രങ്ങളാണ്.
കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായ മുംബൈയിലെ ഒരു കോവിഡ് ആശുപത്രിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഏറെ ചര്‍ച്ചയായിരുന്നു. മുംബൈയിലെ ലോകമാന്യ തിലക് ആശുപത്രിയില്‍ കറുത്ത പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങള്‍ക്ക് തൊട്ടടുത്ത ബെഡുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളും അവരെ പരിചരിക്കുന്ന ബന്ധുക്കളും കഴിയേണ്ടിവന്ന ഹൃദയഭേദകമായ കാഴ്ച മഹാരാഷ്ട്രയിലെ ഒരു എംഎല്‍എയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.