കെഎസ്ആര്‍ടിസി നാളെ മുതല്‍ സര്‍വീസ് പുന:രാരംഭിക്കും; സമയക്രമം അറിയാം


തിരുവനന്തപുരം- കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ വീണ്ടും സര്‍വീസ് നടത്തും. ഓരോ യൂനിറ്റിലും നടത്തേണ്ട സര്‍വീസുകളുടെ ഷെഡ്യൂളുകള്‍ തയ്യാറായിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന രീതിയാണ് അവംലബിക്കുക. പകല്‍ സമയങ്ങളില്‍ സര്‍വീസ് കുറക്കുമെന്നും രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ പതിനൊന്ന് മണിവരെയും വൈകീട്ട് നാല് മണി മുതല്‍ ഏഴ് മണിവരെയും ആണ് സര്‍വീസ് നടത്തുക. 

23 മുതല്‍ 27 യാത്രക്കാരെ മാത്രമേ ഒരു സമയം ബസില്‍ അനുവദിക്കുകയുള്ളൂ. മാസ്‌ക് നിര്‍ബന്ധമാണ്. ഇപ്പോള്‍ ടിക്കറ്റ് നിരക്ക് അമ്പത് ശതമാനമാണ് വര്‍ധിപ്പിച്ചത്. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയാകാതെ നിരത്തിലിറങ്ങില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.
 

Latest News