ബീജിങ്- കോവിഡ്-19 വൈറസിനെ ചെറുക്കാന്‍ ചിലപ്പോള്‍ വാക്‌സിന്‍ വേണ്ടി വന്നേക്കില്ലെന്ന് ചൈന. വൈറസിനെ പ്രതിരോധിക്കാന്‍ ചൈനീസ് ലബോറട്ടറി മരുന്ന് കണ്ടെത്തിയതായാണ് അധികൃതര്‍ അറിയിച്ചത്. മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന തന്നെ, ലോകം വാക്‌സിനും ചികിത്സാരീതികളും വികസിപ്പിക്കാനുള്ള ശ്രമത്തില്‍ മുഴുകുമ്പോള്‍ മരുന്ന് കണ്ടെത്തി മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.ചൈനയുടെ പ്രസ്റ്റിജസ് പെക്കിങ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ ഈ മരുന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയതായും വിജയിച്ചതായും ചൈനീസ് ലബോറട്ടറി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വൈറസ് ബാധിച്ചവര്‍ക്ക് അസുഖം ഭേദമാകാന്‍ കുറഞ്ഞ സമയം മാത്രമാണ് ഈ മരുന്ന് ഉപയോഗിച്ചാല്‍ വേണ്ടി വരുന്നുള്ളൂവെന്നും അവര്‍ അവകാശപ്പെട്ടു. കൂടാതെ വൈറസിനെതിരെ ഹ്രസ്വകാല പ്രതിരോധവും ശരീരത്തില്‍ വളര്‍ത്താനും മരുന്ന് സഹായിക്കും.മൃഗങ്ങളില്‍ നടത്തിയ പരിശോധന വിജയിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ബീജിങ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്‌സ് ഡയറക്ടര്‍ സണ്ണി ഷീ അറിയിച്ചു.
വൈറസ് ബാധിച്ച എലികളില്‍ ന്യൂട്രലൈസിങ് ആന്റിബോഡീസ് കുത്തിവെച്ചാല്‍ അഞ്ച് ദിവസത്തിന് ശേഷം വൈറല്‍ ലോഡ് 2,500 ഘടകമായി കുറഞ്ഞു.അതിന് അര്‍ത്ഥം ഈ മരുന്നിന് ചികിത്സാഫലമുണ്ടെന്നാണെന്നും ഷീ പറഞ്ഞു. വൈറസ് ബാധിക്കുന്ന കോശങ്ങളെ തടയാന്‍ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന ന്യൂട്രലൈസിങ് ആന്റിബോഡികളാണ് മരുന്ന് ഉപയോഗിക്കുന്നത്. കുറഞ്ഞ സമയത്തിനകം അസുഖം ഭേദമാക്കാനുള്ള ശേഷി മരുന്നിന് ഉണ്ടെന്നും ശാസ്ത്രജേണല്‍ സെല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.