കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും അപകടത്തില്‍; ബിഹാറില്‍ ഒൻപത് പേർ മരിച്ചു

ഭഗൽപുർ- ബീഹാറിലെ ഭഗൽപുരിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒൻപത് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുമായി എത്തിയ ട്രക്ക് ബസുമായി കൂട്ടിയിടിച്ച മറിയുകയായിരുന്നു. മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിലും അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേർ മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
 

Latest News