ജീവിക്കാനും വിദേശത്ത് ചികിത്സക്ക് പോകാനും സൗദി യുവാവ് തണ്ണി മത്തന്‍ വില്‍ക്കുന്നു

കടപ്പാട്: സൗദി ഗസറ്റ്

റിയാദ്- ജീവിതത്തിനുള്ള വഴി കണ്ടെത്താനും വിദേശ ചികിത്സക്കായി പണം സ്വരൂപിക്കാനും സൗദി യുവാവ് നാല് വര്‍ഷമായി പച്ചക്കറികളും തണ്ണിമത്തനും വില്‍ക്കുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട മുഹമ്മദ് അല്‍ ദവ്വാസാണ് വീല്‍ ചെയറിലിരുന്ന് പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്നത്.

വിദേശത്ത് പോയി ചികിത്സ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് അല്‍ദവ്വാസെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

 

Latest News