പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ- പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പറമ്പത്ത് അബ്ബാസ് (51) ഹൃദയാഘാതംമൂലം ജിദ്ദയിൽ നിര്യാതനായി. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നു. 


റുവൈസിൽ മീൻകട നടത്തുകയായിരുന്നു. 20 വർഷത്തിലേറെയായി ജിദ്ദയിലുള്ള ഇദ്ദേഹം നാലു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. ഭാര്യ: ലൈല. മക്കൾ: റഹിയാനത്ത്, റജ്ഫാൻ, റിൻസിയ. മരുമക്കൾ: ഹാരിസ് നാട്ടുകൽ, സാദിഖ് മണ്ണാർക്കാട്. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന്  നിയമ സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടറിയേറ്റ് അഗം മജീദ് പുകയൂർ അറിയിച്ചു. 

 

Latest News