മാസ്‌ക് വിപണിയില്‍ പോസിറ്റീവ് എനര്‍ജി

തൃശൂര്‍ - കോവിഡ് പടരുമ്പോള്‍ മാസ്‌ക് വിപണിയില്‍ പോസിറ്റീവ് എനര്‍ജി! മാസ്‌കിന്റെ ഉപയോഗം കൂടിയതോടെ വിവിധ നിറത്തിലും ആകൃതിയിലുമുള്ള മാസ്‌കുകള്‍ വിപണിയിലെത്തി. ഉപയോഗശേഷം കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ക്കാണ് ഡിമാന്റ്. യൂസ് ആന്‍ഡ് ഡിസ്‌പോസ് മാസ്‌കുകളും വിപണിയിലുണ്ട്.
കടുംനിറത്തിലുള്ള മാസ്‌കുകള്‍ക്കാണ് ഡിമാന്റെന്ന് കച്ചവടക്കാര്‍ പറയുന്നു.
നഗരത്തിലെ പല കടകളുടേയും മുന്നില്‍ മാസ്‌കുകള്‍ വന്‍തോതില്‍ ഡിസ്‌പ്ലെ ചെയ്തിട്ടുണ്ട്. ഡിസൈനുകളുള്ള മാസ്‌കുകളാണ് യുവതലമുറയില്‍ പെട്ടവര്‍ തെരഞ്ഞെടുക്കുന്നത്. പൂരത്തിന്റെ നാട്ടില്‍ വിപണിയിലെത്തിയ മാസ്‌കുകളില്‍ തൃശൂര്‍ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറക്കുന്നതും പുലിക്കളിയുമെല്ലാം പ്രിന്റു ചെയ്തിട്ടുള്ളവയുമുണ്ട്.
മാസ്‌കിന്റെ മുന്‍വശത്ത് പരസ്യം പ്രിന്റു ചെയ്ത് സൗജന്യമായി വിതരണം ചെയ്യാനും പല സ്ഥാപനങ്ങളും തീരുമാനിച്ചിട്ടുണ്ടത്രെ.

 

Latest News