കേരളത്തില്‍ 29 പേര്‍ക്കു കൂടി കോവിഡ്; കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം

തിരുവനന്തപുരം- സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു. കോവിഡ്അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം  6, തൃശൂര്‍  4, തിരുവനന്തപുരം, കണ്ണൂര്‍  3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട്  2, എറണാകുളം, മലപ്പുറം  1 വീതമാണ് പോസിറ്റീവാ ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

 

Latest News