കേരളത്തില്‍ നാലാംഘട്ട ലോക്ക്ഡൗണ്‍; മദ്യശാലകളും ബാര്‍ബര്‍ ഷോപ്പും തുറക്കും

കോഴിക്കോട്- കേരളത്തില്‍ നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബാര്‍ബര്‍ ഷോപ്പുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം മുടിവെട്ടലിന് മാത്രമാണ് അനുമതിയുള്ളൂ. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാനത്തെ എസ്എസ്എല്‍സി,പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തന്നെയാണ് നാലാംഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രനിര്‍ദേശം.

 അതേസമയം ബുധനാഴ്ച മുതല്‍ മദ്യശാലകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കും. ബീവറേജസ് ഔട്ട്‌ലെറ്റുകളും പാഴ്‌സല്‍ കൗണ്ടറുകളുമാണ് തുറക്കുക.സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കുമെന്ന് നേരത്തെ തന്നെ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു.സാമൂഹിക അകലം പാലിക്കുമെന്നും പ്രവര്‍ത്തന സമയക്രമം മാറ്റിയതായും അദ്ദേഹം പറഞ്ഞിരുന്നു.
 

Latest News