150 രൂപ നല്‍കാത്തതിന് മത്സ്യതൊഴിലാളി സുഹൃത്തിനെ കൊന്നു

മുംബൈ-മത്സ്യക്കച്ചവടത്തിലെ ഓഹരി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് മത്സ്യബന്ധന തൊഴിലാളി സുഹൃത്തിനെ കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹുസൈന്‍ ഷെയ്ഖ് (22) ആണ് തന്റെ സുഹൃത്ത് റിയാസ് ഷെയ്ഖിനെ കൊലപ്പെടുത്തിയത്. മത്സ്യക്കച്ചവടത്തില്‍ ലഭിക്കേണ്ടിയിരുന്ന ഹുസൈന്റെ ഓഹരിയായ 150 രൂപ നല്‍കാന്‍ റിയാസ് തയ്യാറായില്ല.

ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മസഗോണിലെ ഓറഞ്ച് ഗേറ്റിന് സമീപം വെച്ചാണ് പ്രശ്‌നം നടന്നത്. തുറമുഖത്ത് കിടന്ന ബോട്ടില്‍ നിന്നാണ് ഹുസൈനെ പോലിസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് കൊലപാതകം നടത്തിയത് താനാണെന്ന് സമ്മതിച്ചതായി പോലിസ് പറഞ്ഞു.
 

Latest News