ഒബാമ പ്രസിഡന്റ് സ്ഥാനത്തിന് അർഹനായിരുന്നില്ല-ട്രംപ്

വാഷിംഗ്ടൺ- ബറാക് ഒബാമ അമേരിക്കയുടെ കഴിവുകെട്ട പ്രസിഡന്റായിരുന്നുവെന്ന് ഡോണൾഡ് ട്രംപ്. കോവിഡ് പ്രതിസന്ധിയെ അമേരിക്കൻ ഭരണകൂടം നേരിട്ട നടപടിയെ വിമർശിച്ച ഒബാമക്കുള്ള മറുപടിയായാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇങ്ങിനെ പറഞ്ഞത്. ഒബാമ കഴിവുകെട്ട പ്രസിഡന്റാണ്. ഒബാമ പ്രസിഡന്റ് സ്ഥാനത്തിന് അർഹനായിരുന്നില്ല. അതുമാത്രമേ എനിക്ക് പറയാനുള്ളൂ എന്നായിരുന്നു ട്രംപിന്റെ വിമർശനം. കഴിഞ്ഞ ദിവസമാണ് ഒരു ബിരുദദാന സമ്മേളനത്തിൽ അമേരിക്കൻ സർക്കാറിനെതിരെ ഒബാമ വിമർശനം ഉന്നയിച്ചത്. എന്നാൽ ട്രംപിന്റെ പേര് ഒബാമ പരാമർശിച്ചിരുന്നില്ല.
 

Latest News