Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരക്ക് ലോറിയില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ച  അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

മലപ്പുറം- മലപ്പുറം തിരൂരില്‍ നിന്ന് ചരക്കുലോറിയില്‍ ഉത്തര്‍പ്രദേശിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുലോറിയില്‍ കടക്കാന്‍ ശ്രമിച്ച തൊഴിലാളികളെ കുറ്റിപ്പുറത്തുവച്ച് വാഹനം തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ തിരികെ താമസസ്ഥലത്തേക്ക് തന്നെ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു.
 

Latest News