Sorry, you need to enable JavaScript to visit this website.

സൈക്കിള്‍ കട്ടത് ഞാന്‍, കുടിയേറ്റ തൊഴിലാളിയുടെ കത്ത് വൈറലായി 

ന്യൂദല്‍ഹി-  ലോക്ക് ഡൗണില്‍പെട്ട് നട്ടംതിരിഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ കാല്‍ നടയായി റോഡിലൂടെയും റെയില്‍പാളത്തിലൂടെയും സ്വന്തം നാട്ടിലെത്താന്‍ കഠിന ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനിടയില്‍ പലര്‍ക്കും പല അപകടങ്ങളും പറ്റി ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി. ഇതിനിടയില്‍ സൈക്കിള്‍ മോഷ്ടിച്ച് നാട്ടിലെത്താന്‍ ശ്രമിച്ച ഒരാളുടെ കത്ത് വൈറലാകുന്നു.
ുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്ന കുടിയേറ്റ തൊഴിലാളിയാണ് സൈക്കിള്‍ മോഷ്ടിച്ച് നാട്ടിലേക്ക് പോയത്. സൈക്കിള്‍ മോഷ്ടിച്ചതിനു ശേഷം ഒരു ക്ഷമാപണക്കത്തും ഇഖ്ബാല്‍ ഖാന്‍ അവിടെ വെച്ചു. രാജസ്ഥാനിലെ ഭരത്പുരില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബറേലിയിലേക്കായിരുന്നു ഇഖ്ബാല്‍ ഖാന്റെ യാത്ര.ആകെ 250 കിലോമീറ്റര്‍. കൂടെ ഭിന്നശേഷിക്കാരനായ, നടക്കാന്‍ കഴിയാത്ത മകന്‍ കൂടി ഉള്ളതിനാല്‍ ഈ 250 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യാനാവില്ല. അങ്ങനെയാണ് ഇഖ്ബാല്‍ ഖാന്‍ സൈക്കിള്‍ മോഷ്ടിച്ചത്. അയല്‍ വീട്ടുകാരനായ സാഹിബ് സിങിന്റെ ഉമ്മറത്തിരുന്ന പഴയ സൈക്കിള്‍ പാത്രിരാത്രിയില്‍ മോഷ്ടിച്ചു. പകരം അയാള്‍ അവിടെയൊരു കത്തു വച്ചു.
'നമസ്‌കാരം, ഞാനാണ് അപരാധി. ഒരു തൊഴിലാളിയാണ്, നിസ്സഹായനാണ്. ഞാന്‍ നിങ്ങളുടെ സൈക്കിള്‍ എടുക്കുകയാണ്. ക്ഷമിക്കുക. നടക്കാന്‍ കഴിയാത്ത എന്റെ ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്താന്‍ മറ്റു വഴികളൊന്നുമില്ല. ഞങ്ങള്‍ക്ക് ബറേലി വരെ പോക്കേണ്ടതുണ്ട്' എന്നാണ് ഹിന്ദിയില്‍ എഴുതിയ ആ കത്തിലുള്ളത്.
 

Latest News