ഉസാമയെ കൊല്ലുന്നതിനു മുമ്പ് ഇഴഞ്ഞുനീങ്ങിയ നിമിഷങ്ങള്‍; സി.ഐ.ഐ മുന്‍ ഡയരക്ടര്‍ അയവിറക്കുന്നു

അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തില്‍ വഹിച്ച പങ്കാളിത്തമാണ് ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ മന്‍ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണന്‍.
യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭീകരവിരുദ്ധ നടപടിയായ നെപ്ട്യൂണ്‍ സ്പിയര്‍ ഓപ്പറേഷനില്‍ സഹായി ആയിരുന്നു ബ്രെണ്ണന്‍. 2011 മേയില്‍ നടന്ന ഓപ്പറേഷനില്‍ സി.ഐ.എയും പ്രത്യേക സേനകളും തമ്മിലുള്ള ഏകോപനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.
ലാദിന്‍ വധത്തിനുമുമ്പുള്ള 72 മണിക്കൂര്‍ നിരീക്ഷണ റൂമിലുണ്ടായിരുന്ന ബ്രെണ്ണന്‍ അവസാന മിനിറ്റുകള്‍ ബിസിനസ് ഇന്‍സൈഡറുമായി പങ്കുവഹിച്ചു.
മിനിറ്റുകള്‍ മണിക്കുറുകളായാണ് അനുഭവപ്പെട്ടത്. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സൈനികര്‍ തിരിച്ചെത്തുന്നതുവരേയും ആശങ്കയുടെ നിമിഷങ്ങളായിരുന്നു. ദൗത്യത്തില്‍ പങ്കെടുത്തവര്‍ പാക്കിസ്ഥാന്റെ വ്യോമപരിധി വിടുന്നതുവരെ ശ്വാസമടക്കിപ്പിടിച്ചാണ് തള്ളി നീക്കിയത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കണമെന്ന് മാത്രം വിചാരിച്ചാല്‍ പോരാ. വലിയ വെല്ലുവിളികള്‍ നേരിട്ട് ദൗത്യത്തിലേര്‍പ്പെട്ടവര്‍ സുരക്ഷിതമായി തിരിച്ചെത്തിയെന്നു കൂടി ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ അബൊട്ടാബാദില്‍ ബിന്‍ലാദിന്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറംഗ സംഘമാണ് കൃത്യം നിര്‍വഹിച്ചത്.

 

Latest News