ന്യൂദല്‍ഹി- രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. പൂര്‍ണമായും രാജസ്ഥാനിൽ സര്‍ക്കാരിന്റെ ചെലവില്‍, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് വേണ്ടിയാണ് പ്രത്യേക ട്രെയിൻ സർവ്വീസ്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക.
രാജസ്ഥാനിൽ ജയ്പൂരില്‍നിന്നും ചിറ്റോർഗഡില്നിന്നും യാത്രക്കാരെ കയറാന്‍ അനുവദിക്കും. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. യാത്രാ പാസ് അനുവദിച്ചവരെ അതാത് സ്റ്റേഷനില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ രാജസ്ഥാൻ സർക്കാരിനോട് ചർച്ച നടത്തിയിരുന്നതായി കെപിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ട്രെയിൻ സർവ്വീസ് നടത്താൻ രാജസ്ഥാൻ സന്നദ്ധത അറിയിച്ചിരുന്നു. പഞ്ചാബും സമാനമായ രീതിയിൽ സൗജന്യ ട്രെയിൻ സർവീസിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു.