ജറുസലം-ബദ്ധവൈരിയായിരുന്ന ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ ഐക്യ സര്‍ക്കാരുണ്ടാക്കി. 500 ദിവസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്. ഇസ്രായില്‍ പാര്‍ലമെന്റായ നെസറ്റ് 46 നെതിരെ 73 വോട്ടുകള്‍ക്ക് മൂന്ന് വര്‍ഷത്തെ മുന്നണി സര്‍ക്കാരിന് അംഗീകാരം നല്‍കി.
ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലെ അധിനിവേശ സ്ഥലങ്ങളില്‍ ഇസ്രായിലിന്റെ പരമാധികാരം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായില്‍ നിയമം നടപ്പിലാക്കി സയണിസത്തിന്റെ ചരിത്രത്തില്‍ മഹത്തായ പുതിയ ചരിത്രം എഴുതി ചേര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂതരാഷ്ട്രം സ്ഥാപിതമായി വളരുമ്പോള്‍ തന്നെ ഈ പ്രദേശം ഉണ്ടിയിരുന്നുവെന്നും ഇത് സമാധാനത്തില്‍നിന്ന് അകറ്റുകയല്ല അടുപ്പിക്കുകയാണ് ചെയ്യുകയെന്നും നെതന്യാഹു അവകാശപ്പെട്ടു.