രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയത്. അതേസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്ന് രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാലാംഘട്ട ലോക്ക്ഡൗണ്‍ മൂന്ന് ലോക്ക്ഡൗണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നാലാമത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.നിലവില്‍ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 2872 ആയി. ഇന്ന് മാത്രം 4987 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്കും പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. അതേസമയം, പൂര്‍ണമായി അടച്ചിടുന്നതിന് പകരം, നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദൈനംദിന ജോലികള്‍ മുന്നോട്ടുകൊണ്ടുപോകാവുന്ന വിധമാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ ഉണ്ടാകുക.

Latest News