അബഹ - കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുന്‍കരുതലുകള്‍ ലംഘിച്ച് അബഹയില്‍ അനുശോചന ചടങ്ങില്‍ കൂട്ടമായി പങ്കെടുത്ത 22 വിദേശികള്‍ക്ക് സുരക്ഷാ വകുപ്പുകള്‍ 2,20,000 റിയാല്‍ പിഴ ചുമത്തി. നിയമം ലംഘിച്ച അറബ് വംശജര്‍ക്കാണ് ഭീമമായ തുക പിഴ ചുമത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൂട്ടംചേരലുകള്‍ തടയുന്ന നിയമാവലി ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കുടുംബപരമായ ഒത്തുചേരലുകളില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 10,000 റിയാല്‍ തോതിലും കുടുംബപരമല്ലാത്ത ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 റിയാല്‍ തോതിലും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും താമസസ്ഥലങ്ങളിലും മറ്റും തൊഴിലാളികള്‍ കൂട്ടംചേരുന്നതിന് 50,000 റിയാലും വ്യാപാര സ്ഥാപനങ്ങളിലെ കൂട്ടംചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 500 റിയാലും പിഴ ലഭിക്കും.






