Sorry, you need to enable JavaScript to visit this website.

ഇസ്രാഈലിലെ ചൈനീസ് സ്ഥാനപതി വീട്ടില്‍ മരിച്ച നിലയില്‍

ജറുസലം- ഇസ്രാഈലിലെ ചൈനീസ് സ്ഥാനപതി ടെല്‍ അവീവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. 57 വയസ്സുകാരനായ ഡു വിയെ ഞായറാഴ്ചയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മരണകാരണത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായും പോലിസ് വക്താവ് അറിയിച്ചു.

ഇദ്ദേഹത്തിന് ഭാര്യയും മകനും ഉണ്ടെങ്കിലും ഇരുവരും ഈ ദിവസങ്ങളില്‍ ഇസ്രാഈലില്‍ ഇല്ലെന്നാണ് വിവരം. കൊറോണ വൈറസ് പ്രതിസന്ധിക്കിടേ കഴിഞ്ഞ ഫെബ്രുവരിയിലാണ് 58 കാരനായ ഡു വിയെ ഇസ്രാഈല്‍ സ്ഥാനപതിയായി നിയമിക്കുന്നത്. അദ്ദേഹം മുമ്പ് ഉക്രൈനില്‍ ചൈനയുടെ ദൂതനായി സേവനമനുഷ്ഠിച്ചിരുന്നു.

ഇസ്രാഈലുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ചൈന, ആ രാജ്യത്ത് നിക്ഷേപം ഇറക്കുന്നതിനെ രണ്ട് ദിവസം മുമ്പ് ടെല്‍ അവീവ് സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമര്‍ശിച്ചിരുന്നു. പോംപിയോയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച രൂക്ഷമായ പ്രതികരണമാണ് ഡൂ വേയിന്‍ പുറത്തുവിട്ടത്. 

Latest News