Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടാനും മരണനിരക്ക് കുറയാനും കാരണമുണ്ട്; വിശദീകരണവുമായി മന്ത്രി

സൗദിയില്‍ ശനിയാഴ്ചത്തെ രോഗബാധിതരുടെ കണക്ക്

റിയാദ് - കൊറോണ വ്യാപനം നേരിടുന്നതിന് സൗദിയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രശംസയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. ആരോഗ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നങ്ങളുടെ ഫലമായാണ് ലോകത്ത് കൊറോണ മരണ നിരക്കും ഗുരുതരമായ കേസുകളുടെ നിരക്കും ഏറ്റവും കുറഞ്ഞ രാജ്യമായി സൗദി അറേബ്യയെ മാറ്റിയത്. മെഡിക്കല്‍ മേഖലയില്‍ വിജയകരമായ പ്രവര്‍ത്തനത്തിന്റെ അളവുകോലാണിത്.   

https://www.malayalamnewsdaily.com/sites/default/files/2020/05/17/p2mini76419.jpg

ഡോ. തൗഫീഖ് അല്‍റബീഅ

ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും രാപകല്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ഥ ഹീറോകള്‍. നിങ്ങള്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്കും സമര്‍പ്പണങ്ങള്‍ക്കും നന്ദി വാക്ക് മതിയാകില്ല. സ്തുത്യര്‍ഹവും അര്‍പ്പണബോധത്തോടെയുമുള്ള നിങ്ങളുടെ സേവനങ്ങളാണ് ലോകത്ത് കൊറോണ മരണ നിരക്കും അത്യാഹിത കേസ് നിരക്കും ഏറ്റവും കുറഞ്ഞ രാജ്യമായി സൗദി അറേബ്യ മാറാന്‍ കാരണം. പ്രയാസകരമേറിയ ഈ ഘട്ടത്തിന്റെ തുടക്കം മുതല്‍ ആരോഗ്യ മേഖലാ പ്രവര്‍ത്തകര്‍ ഉയര്‍ന്ന ഉത്തരവാദിത്തവും കാര്യക്ഷമതയും കാണിക്കുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടായായിരുന്നു. ഇതാണിപ്പോള്‍ കാണാനാകുന്നത്.
പരിശോധനകള്‍ കൂടിയതും ലാബുകളിലെ പരിശോധനാ ശേഷി മൂന്നിരട്ടിയായി വര്‍ധിച്ചതും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നടത്തുന്ന വിപുലമായ പരിശോധനകളുമാണ് സൗദിയില്‍ കണ്ടെത്തുന്ന കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

നമ്മുടെ ആരോഗ്യ സംവിധാനം ശക്തമാക്കി മാറ്റുന്ന നിങ്ങളെ പോലുള്ള പോരാളികള്‍ രാജ്യത്തുണ്ട് എന്ന വിശ്വാസത്താല്‍ മാത്രമാണ് കൊറോണബാധ കണ്ടെത്തുന്നതിന് വിപുലമായ പരിശോധനകള്‍ നടത്തുന്നത്. സമയം പോകുന്നതിനു മുമ്പായി സാധ്യമായത്ര കൊറോണ രോഗികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഇത് പ്രേരകമായി മാറുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞതു പ്രകാരം തുവൈഖ് പര്‍വതം പോലുള്ള ഉറച്ച നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. ഏതു പ്രയാസങ്ങളും നേരിടുന്നതിന് നമുക്ക് സാധിക്കും. കൊറോണ വൈറസിനെ നേരിടുകയും എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest News