വാഷിംഗ്ടൺ- കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് 1,237 പേർ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 88,730 ആയി ഉയർന്നു. 1,466,682 പേർക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. കൂടുതല്‍ രോഗബാധിതരും ഇവിടെയാണ്.