മുംബൈ- ഇരുപത്തിനാല് മണിക്കൂറിനിടെ 1,606 പേർക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. 67 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെയുള്ള മുപ്പതിനായിരം രോഗികളിൽ 18,555 പേരും മുംബൈയിലാണ്. 41 പേരാണ് ശനിയാഴ്ച മാത്രം മുംബൈയിൽ മരിച്ചത്. 26 പുരുഷൻമാരും 15 സ്ത്രീകളും മരിച്ചു. പൂനെയിലും താനെയിലും ഏഴു വീതം പേരും അഞ്ചു പേർ ഔറാംഗാബാദിലും ജൽഗോണിൽ മൂന്നും പേർ മരിച്ചു. 524 പേർ ശനിയാഴ്ച അസുഖം ഭേദമായി ആശുപത്രി വിട്ടു. 7,088 പേരാണ് ഇതേവരെ ഇവിടെ ആശുപത്രി വിട്ടത്.






