സൗദിയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി നിര്യാതനായി

റിയാദ്- കോവിഡ് ബാധിച്ച് റിയാദില്‍ ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61) നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സുവൈദിയിലെ അല്‍ഹമ്മാദി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവേഴ്‌സ് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ദുബായിലും കുവൈത്തിലുമായി 25 വര്‍ഷം  ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: രമ മണി, മകള്‍: ആതിര. മരുമകന്‍: വിഷ്ണു. മാതാവ് പത്മാക്ഷിയമ്മ. സഹോദരങ്ങള്‍: പ്രഭാകുമാര്‍, വരദരാജന്‍, പത്മരാജന്‍ പിള്ള, ജലജ കുമാരി.

Latest News