കോട്ടയം - പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടു പേർ അറസ്റ്റിലായി. മണിമല കിഴക്കേക്കര രമേശ് (മണിമല രമേശൻ -37), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പിൽ സിറാജ് ജലീൽ (ഫൈസൽ -24) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്്.
പെൺകുട്ടിയുടെ മാതാപിതാക്കളില്ലാത്ത സമയത്ത് രമേശ് വീട്ടിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്്. പെൺകുട്ടിയുടെ ചില അടുത്ത ബന്ധുക്കളുമായുളള ബന്ധം മുതലെടുത്ത് വീടുമായി ബന്ധം സ്ഥാപിച്ച രമേശ് വീട്ടുകാരില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ രമേശ് പെൺകുട്ടിയുടെ വീട്ടിലെ സന്ദർശകനായിരുന്നു. ഇതിനിടയിൽ ഒരു ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ രമേശ് പെൺകുട്ടിയെ ബലമായി കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇതു പുറത്തുപറയുമെന്നും മറ്റും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലായ ഇയാളെ ഭയന്ന് പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല. എന്നാൽ, ഇതിനിടയിൽ പെൺകുട്ടിയുടെ അമ്മ ഇതെക്കുറിച്ച് മനസിലാക്കി.
ഇതേ കാലയളവിൽ പെൺകുട്ടിയുമായി പ്രണയത്തിലായ സിറാജും പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു പ്രണയം നടിച്ചാണ് 24കാരനായ സിറാജ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാൽ ഇക്കാര്യം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നു. രമേശിന്റെ പീഡനത്തെ സംബന്ധിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സിറാജും നിരന്തരമായി പിഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയത്. രമേശ് മകളെ പീഡിപ്പിച്ചതറിഞ്ഞ അമ്മ പോലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2019 ജൂൺ മുതൽ സിറാജും പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇയാൾ കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി രമേശിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.