അബുദാബി വിമാനം രണ്ടരക്കെത്തും, കരിപ്പൂര്‍ സജ്ജം

കരിപ്പൂര്‍- അബുദബിയില്‍നിന്നുള്ള പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ നാല് മെഡിക്കല്‍ സംഘങ്ങള്‍ തയാറാണ്. ആരോഗ്യ പരിശോധനയ്ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങള്‍.

ഗര്‍ഭിണികളടക്കമുള്ളതിനാല്‍ വിമാനത്താവളത്തില്‍ ഗൈനക്കോളജിസ്റ്റിന്റേയും സ്റ്റാഫ് നഴസുമാരുടേയും സേവനവുമുണ്ട്. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം യാത്രക്കാര്‍ക്ക് പ്രത്യേക കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും.

യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകളും എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകള്‍ സജ്ജം. പുലര്‍ച്ചെ രണ്ടരക്കാണ് വിമാനം ലാന്‍ഡ് ചെയ്യുക.

 

Latest News