ചായ വേണം, ബാംഗ്ലൂരില്‍നിന്നെത്തിയ വനിത മന്ത്രിയെ വിളിച്ചു

കൊല്ലം- നിരീക്ഷണത്തില്‍ കഴിയുന്ന ഇരവിപുരം മണ്ഡലത്തിലെ പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനും സഹായം ലഭിക്കാനും എം.എല്‍.എ എം. നൗഷാദ് 'ഹലോ എം.എല്‍.എ' പരിപാടി തുടങ്ങി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ഇന്നലെ എം.എല്‍.എ ഓഫീസിലാണ് തുടക്കം.
എം.എല്‍.എ യോട് വിവരം പറയാന്‍ വിളിച്ച രണ്ട് പ്രവാസികളുടെ ഫോണ്‍ എടുത്ത് മന്ത്രി മറുപടി പറഞ്ഞു. ഒരാള്‍ സൗകര്യങ്ങളില്‍ സന്തുഷ്ടി അറിയിക്കാനാണ് വിളിച്ചത്. രണ്ടാമത് വിളിച്ച ആള്‍ ബാംഗ്ലൂരില്‍നിന്നെത്തിയ വനിത ചായ കിട്ടാന്‍ എന്താണ് മാര്‍ഗം എന്നാണ് അന്വേഷിച്ചത്. ഫേസ്ബുക്കില്‍നിന്നും വിവരമറിഞ്ഞാണ് എം.എല്‍.എയെ വിളിച്ചത്. ഫോണെടുത്തത് മന്ത്രിയാണെന്നറിഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും. ചായ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.എല്‍.എക്ക് വേണ്ടി മറുപടി നല്‍കി.
8281345097, 8281436097, 8281437097 എന്നീ നമ്പരുകളില്‍ എം.എല്‍.എ ഓഫീസിലേക്ക് വിളിക്കാം. ഫോണ്‍ വരുമ്പോള്‍ വിവരം രേഖപ്പെടുത്തി പരാതി പരിഹരിക്കാനും ആവശ്യങ്ങള്‍ നിര്‍വഹിക്കാനും നടപടിയെടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

 

Latest News