Sorry, you need to enable JavaScript to visit this website.

കല്‍ക്കരി സ്വകാര്യ മേഖലയ്ക്ക്; സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ന്യൂദല്‍ഹി- പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പദ്ദതിയുടെ ഭാഗമായി കല്‍ക്കരി ഖനന മേഖലയെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് രാജ്യത്ത് കല്‍ക്കരി വ്യവസായം പ്രവര്‍ത്തിക്കുന്നത്. ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു കളയുന്നത്.

വരുമാനം പങ്കുവെക്കല്‍ നയത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. മത്സരം കൂടുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിലയും കുറയുമെന്ന് മന്ത്രി അവകാശപ്പെട്ടു. കല്‍ക്കരി ഖനത്തിന് ബ്ലോക്കുകള്‍ അനുവദിക്കുന്നത് ലേലത്തിലൂടെയാകും. തുടക്കത്തില്‍ 50 കല്‍ക്കരി പാടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നല്‍കും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍ പരിചയം വേണമെന്നില്ല. കല്‍ക്കരി മേഖലയിലെ പ്രവര്‍ത്തനത്തിന് 50,000കോടി രൂപയാണ് പുതിയ പദ്ധതിയില്‍ വകയിരുത്തിയത്.

Latest News