ലോക്ക്ഡൗണില്‍ ഇളവ്; ആദ്യമായി പൊതുഗതാഗതം പുനസ്ഥാപിച്ച് ഹരിയാന

ന്യൂദല്‍ഹി- രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പൊതുഗതാഗതം പുനരാരംഭിച്ച് ഹരിയാന. ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിന് ശേഷം അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിക്കുന്ന ആദ്യസംസ്ഥാനമാണ് ഹരിയാന. ആദ്യ സര്‍വീസ് വെള്ളിയാഴ്ച നടത്തി. 

ലോക്ക്ഡൗണില്‍ വിവിധ ജില്ലകളില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് ബസ് സര്‍വീസ് പുനരാരംഭിച്ചതെന്ന് ഹരിയാന പോലിസ് മേധാവി മനോജ് യാദവ് പറഞ്ഞു. 'ലോക്ക്ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാനക്കാരായ നിരവധി പേരെ ഇവിടെ നിന്നും മടക്കി അയച്ചു. എന്നാല്‍ സംസ്ഥാനത്തുള്ള നിരവധി പേര്‍ പല ജില്ലകളിലായ കുടുങ്ങിക്കിടക്കുകയാണ്. അതിനാലാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനസ്ഥാപിച്ചത്' അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഘട്ടം 29 റൂട്ടികളിലാണ് ബസ് സര്‍വീസ് തുടങ്ങിയത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാണ്. അതേസമയം ഒന്‍പത് റൂട്ടുകള്‍ ബുക്കിംഗ് ഇല്ലാത്തതിനാല്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

Latest News