ഓഡിറ്റോറിയത്തില്‍ പിറന്നാളാഘോഷം; എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

പാലക്കാട്- മണ്ണാര്‍ക്കാട് കുമരപുരം ഓഡിറ്റോറിയത്തില്‍ ലോക്ക്ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയ സിപിഐയുടെ വിദ്യാര്‍ത്ഥി,യുവജന സംഘടനകളുടെ നേതാക്കള്‍ക്ക് എതിരെ കേസ്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാര്‍ക്കാട്,കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  മഞ്ജു തോമസ് എന്നിവര്‍ അടക്കമുള്ള ഇരുപത് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓഡിറ്റോറിയത്തില്‍ കേക്ക് മുറിച്ച് സാമൂഹിക അകലം പാലിക്കാതെ പിറന്നാള്‍ ആഘോഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ഒരു മാസത്തോളമായി ഓഡിറ്റോറിയത്തില്‍ സപ്ലൈകോയുടെ ഭക്ഷ്യകിറ്റുകള്‍ വിതരണത്തിനായി തയ്യാറാക്കി വരികയാണ്. എഐഎസ്എഫ്,എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍ ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇവര്‍ സുഹൃത്തിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. എന്നാല്‍ ഒരു മാസമായി സപ്ലൈകോ കിറ്റുകള്‍ തയ്യാറാക്കുകയാണ് തങ്ങളെന്നും ഇതിന് ശേഷം കൈ കഴുകി വൃത്തിയാക്കിയിട്ടാണ് കേക്ക് മുറിച്ചതെന്ന് ഇവര്‍ അവകാശപ്പെട്ടു.
 

Latest News