ന്യൂദൽഹി- രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും നൽകേണ്ടത് വായ്പയല്ല, പണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കുന്നത് കർഷകരും തൊഴിലാളികളുമാണ്. അവർ നിർമ്മിച്ചതുകൊണ്ടാണ് രാജ്യം നിലനിൽക്കുന്നത്. വെള്ളവും ഭക്ഷണവുമില്ലാതെ സാധാരണ തൊഴിലാളികൾ നടന്നുനീങ്ങുന്നു. വിദേശ ഏജൻസികൾ നടത്തുന്ന റേറ്റിംഗിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാഹുൽ പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും സഹായിക്കേണ്ട സമയമാണിത്. അമ്മമാർ സ്വന്തം മക്കൾക്ക് വായ്പ നൽകാറില്ല. അതുപോലെ സർക്കാർ അവരുടെ മക്കളായ തൊഴിലാളികൾക്ക് നൽകേണ്ടത് വായ്പയല്ലെന്നും രാഹുൽ വ്യക്തമാക്കി.






