Sorry, you need to enable JavaScript to visit this website.

തിരിച്ചുപോകാൻ സൗകര്യമൊരുക്കണം; ഗുജറാത്തിൽ തൊഴിലാളികൾ പോലീസിന് നേരെ കല്ലെറിഞ്ഞു

അഹമ്മദാബാദ്- സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ശ്രമിക് തീവണ്ടികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരുലിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ ഗുജറാത്തിൽ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദാഹെജ് പോലീസ് സ്‌റ്റേഷന് നേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച തന്നെ കുടിയേറ്റ തൊഴിലാളികൾ തെരുവിലിറങ്ങിയിരുന്നുവെങ്കിലും ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് തൊഴിലാളികളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ താമസസ്ഥലത്തേക്ക് പോയെങ്കിലും പിറ്റേന്ന് വീണ്ടും തെരുവിലിറങ്ങി. ശ്രമിക് സർവീസ് വഴി നിരവധി പേരെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോളും നിരവധി പേർ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
 

Latest News