നാലാം ഘട്ട ലോക്ഡൗണിൽ സ്‌കൂളുകൾ തുറക്കില്ല, പൊതുഗതാഗതം ആരംഭിക്കും

ന്യൂദൽഹി- നാലാം ഘട്ട ലോക്ഡൗണിലും ഇന്ത്യയിൽ ഒരിടത്തും സ്‌കൂളുകൾ, മാളുകൾ, കോളേജുകൾ, സിനിമ  തിയറ്ററുകൾ എന്നിവ തുറക്കില്ലെന്ന് സൂചന. സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ എന്നിവ റെഡ് സോണുകളിലടക്കം അനുവദിച്ചേക്കും. നിലവിൽ ഓറഞ്ച്, റെഡ്‌സോണുകളിൽ ഇവ അനുവദിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, അസം, തെലങ്കാന സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്നാണ് നിർദ്ദേശം നൽകിയത്. ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സിക്കിമും ലോക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ, ബസ്, ആഭ്യന്തര വിമാന സർവീസുകൾ എന്നിവ അടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിച്ചേക്കും. യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ഓട്ടോയും ടാക്‌സികളും റെഡ്‌സോണുകളിൽ അനുവദിക്കും.
 

Latest News